അഖിലാണ്ഡ മണ്ടലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീ നിത്യം
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ ശരണം നീയെന്നും
അവസാന ജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണശൂന്യമായ് വിലയിച്ചു തീരും
അതുനാളും സത്തുചിത്താനന്ദ ദീപ്തം
ഒരു സത്യം നിലനില്‍ക്കും അതു നിത്യം ശരണം
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കുവാന്‍
ഒരു ജാതി ഒരു മതം ഒരു ദൈവമേവം
പരമാര്‍ത്ഥ വേദാന്തം സഫലമായ് തീരാന്‍
അഖിലാധിനായകാ തവതിരുമുന്‍പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം
സമരാദി തൃഷ്ണകളൊക്കവേ നീങ്ങി
സമതയും ക്ഷേമവും ശാന്തിയും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൌഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരുനാമങ്ങള്‍ പാടി
Subscribe to:
Post Comments (Atom)
3 comments:
ശ്രീരാഗ്,
ഈ പുതുമയുള്ള ബൂലോകത്തേക്ക് സ്വാഗതം. പിന്നെ നന്ദിയും.
“അഖിലാണ്ഡ മണ്ടലം” ഈശ്വര പ്രാര്‍ത്ഥനയുടെ വരികള്‍ കുറേ നാളായി കിട്ടണമെന്ന് കരുതിയിരുന്നു. വരികള്‍ മറന്നു പോയിരുന്നു. ഇവിടെ നിന്നും അതു ലഭ്യമായതില്‍ സന്തോഷിക്കുന്നു.
എഴുതുക. വായനക്കാര്‍ക്ക് വേണ്ടിയെഴുതുക എന്ന പരമ്പരാഗത രചനാ രീതിക്കിവിടെ പ്രസക്തിയൊന്നുമില്ല. എഴുതണമെന്ന് ഉള്‍വിളി ഉണ്ടാകുന്നതെന്തും ആരെയും ഭയക്കാതെ എഴുതിയിടാം. വായിക്കുന്നവര്‍ ഒരോരുത്തരുടേയും സംവേദന രീതി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അഭിപ്രായം അനുവാചകന് വിടുക.
ഭാവുകങ്ങള്‍.
??????????????????????????
Post a Comment