Friday, June 29, 2007

വിദ്യാലയ സ്മരണകള്‍ - 1

അങ്ങിനെ ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞു. ഈ ഓര്‍മ്മ ഞങ്ങളെ ഫിസിക്സ് പഠിപ്പിച്ചിരുന്ന സജി സാറിന്റെ ക്ലാസ്സില്‍ നിന്നുള്ളതാണ്. ഒരു ദിവസം സാറ് ഞങ്ങളെ കോവാലന്റ് ബോണ്ട് (COVALENT BOND) പഠിപ്പിക്കുകയായിരുന്നു.ഉദാഹരണമായി, നമ്മള്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ വേറെ ആരെയെങ്കിലും കൂട്ടിനു വിളിക്കുന്ന പോലെ എന്നു പറഞ്ഞു തന്നു.
അടുത്ത ദിവസം ചോദ്യം ചോദിച്ച സാര്‍ ഉത്തരം കേട്ടു ഞെട്ടിപ്പോയി..
“ ഒറ്റക്കിരിക്കാന്‍ പേടിയുള്ള രണ്ട് ആറ്റങ്ങള്‍ ചേരുന്നതാണ് കോവാല്‍ന്റ് ബോണ്ട് “

വാല്‍ക്കഷ്ണം : ഈ സംഭവത്തിനു ശേഷം സാറ് ഇമ്മാതിരിയുള്ള ഉദാഹരണങ്ങള്‍ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല।
(This is a real incident from METEMHS,Mannarkkad)

3 comments:

അഞ്ചല്‍ക്കാരന്‍ said...

കുഞ്ഞു കുഞ്ഞു അനുഭവങ്ങള്‍ ഇനിയും പോരട്ടേ. അക്ഷരതെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുക.

Ajith Polakulath said...

നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ!
അന്നത്തെ കൊച്ചു സംഭവങ്ങള്‍ എന്തായാലും ഇന്ന്
ഓര്‍ക്കുമ്പോള്‍ വലിയ സംഭവങ്ങള്‍ തന്നെ അല്ലേ?

എല്ലാ ആശംസകളും നേരുന്നു...!

ഇടിവാള്‍ said...

HAHA..
ആരാ ആ ഉത്തരം പറഞ്ഞത്? ശ്രീരാഗ് ആണോ??

കൊള്ളാം ;)