Friday, June 29, 2007

വിദ്യാലയ സ്മരണകള്‍ - 1

അങ്ങിനെ ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞു. ഈ ഓര്‍മ്മ ഞങ്ങളെ ഫിസിക്സ് പഠിപ്പിച്ചിരുന്ന സജി സാറിന്റെ ക്ലാസ്സില്‍ നിന്നുള്ളതാണ്. ഒരു ദിവസം സാറ് ഞങ്ങളെ കോവാലന്റ് ബോണ്ട് (COVALENT BOND) പഠിപ്പിക്കുകയായിരുന്നു.ഉദാഹരണമായി, നമ്മള്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ വേറെ ആരെയെങ്കിലും കൂട്ടിനു വിളിക്കുന്ന പോലെ എന്നു പറഞ്ഞു തന്നു.
അടുത്ത ദിവസം ചോദ്യം ചോദിച്ച സാര്‍ ഉത്തരം കേട്ടു ഞെട്ടിപ്പോയി..
“ ഒറ്റക്കിരിക്കാന്‍ പേടിയുള്ള രണ്ട് ആറ്റങ്ങള്‍ ചേരുന്നതാണ് കോവാല്‍ന്റ് ബോണ്ട് “

വാല്‍ക്കഷ്ണം : ഈ സംഭവത്തിനു ശേഷം സാറ് ഇമ്മാതിരിയുള്ള ഉദാഹരണങ്ങള്‍ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല।
(This is a real incident from METEMHS,Mannarkkad)

Thursday, June 28, 2007

ഈശ്വര പ്രാര്‍ത്ഥന

അഖിലാണ്ഡ മണ്ടലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീ നിത്യം

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ ശരണം നീയെന്നും

അവസാന ജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണശൂന്യമായ് വിലയിച്ചു തീരും
അതുനാളും സത്തുചിത്താനന്ദ ദീപ്തം
ഒരു സത്യം നിലനില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കുവാന്‍
‍ഒരു ജാതി ഒരു മതം ഒരു ദൈവമേവം
പരമാര്‍ത്ഥ വേദാന്തം സഫലമായ് തീരാന്‍

അഖിലാധിനായകാ തവതിരുമുന്‍പില്‍
‍അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം
സമരാദി തൃഷ്ണകളൊക്കവേ നീങ്ങി
സമതയും ക്ഷേമവും ശാന്തിയും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൌഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരുനാമങ്ങള്‍ പാടി

Wednesday, June 13, 2007

ഒരു ബ്ലോഗിന്‍റ്റെ തുടക്കം...

എന്തു എഴുതണം... എങ്ങിനെ എഴുതണം.. എന്നു എനിക്കു അറിയില്ല... :)
മലയാളത്തില്‍ ഒരു ബ്ലോഗ് വേണം എന്നു തോന്നി.. ഉണ്ടാക്കി..
- ശ്രീരാഗ്